ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ല​റ​യാ​ർ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ല​റ​യാ​ർ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. മാ​ലി​ന്യം മൂ​ടി നീ​രൊ​ഴു​ക്ക് നി​ല​ച്ചു​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യ കോ​ല​യാ​റി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്കു കോ​ല​റ​യാ​ർ സം​ര​ക്ഷ​ണ​സ​മി​തി​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ തോ​ട് കൈ​യേ​റി. കാ​ല​ക്ര​മേ​ണ മ​ണ്ണും മാ​ലി​ന്യ​വും അ​ടി​ഞ്ഞു​കൂ​ടി നീ​രൊ​ഴു​ക്ക് നി​ല​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി എ​ട്ടു​വ​ർ​ഷം മു​മ്പ് ജ​ല​സേ​ച​ന വ​കു​പ്പി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തോ​ട് ആ​ഴം​കൂ​ട്ടി ന​വീ​ക​രി​ച്ചി​രു​ന്നു.

ആ​ഴം കൂ​ട്ട​ല​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും​ത​ന്നെ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വീ​ണ്ടും പോ​ള​യും പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​മ്മേ​ലി മു​ത​ൽ ഇ​ല​ഞ്ഞി​ക്ക​ൽ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പോ​ള​യും പാ​യ​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ര​ണം പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​ണ് സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടാ​ഴ്ച​കൊ​ണ്ട് ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ​കൂ​ടി വൃ​ത്തി​യാ​ക്കി കോ​ല​റ​യാ​റി​നെ വീ​ണ്ടെ​ടു​ക്കാ​നാ​ണ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ശ്ര​മം. ഏ​ബ്ര​ഹാം മ​ത്താ​യി, റോ​ബി തോ​മ​സ്, പി.​ഒ. മാ​ത്യു, വി.​ടി. ബി​നീ​ഷ് കു​മാ​ർ, ദാ​നി​യേ​ൽ തോ​മ​സ്, ര​തീ​ഷ് കു​മാ​ർ, റി​ജോ, റെ​ന്നി തേ​വേ​രി​ൽ, അ​ജി​ൽ പു​ര​യ്ക്ക​ൽ, മോ​നി​ച്ച​ൻ മാ​ന്ത്ര​യി​ൽ, ര​തീ​ഷ് ത​രി​ശി​ൽ, പ്ര​സാ​ദ് പ​ന​യ്ക്കാ​മ​റ്റം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിതകർമസേനയുടെ മാലിന്യ ചാക്കിനൊപ്പം പെരുമ്പാമ്പ്

0
കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്. കൊയിലാണ്ടി ന​ഗരസഭയിലെ ഇരുപതാം...

ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതായി

0
കൊല്ലം: ക്ഷേത്രദർശനത്തിനായി പോയ അമ്മയെയും രണ്ടു മക്കളെയും കാണാതായി. പോലീസിൽ പരാതിയുമായി...

മന്ത്രി കെ മുരളീധരന് പഞ്ചസാര കൊണ്ട് തുലാഭാരം

0
തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ...

‘വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഈ രീതിയിൽ തുടരാനാവില്ല’ ; ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി....