ദുബൈയില്‍ പ്രതിവര്‍ഷ വാടക ഉയരുന്നതായി കണക്കുകൾ

For full experience, Download our mobile application:
Get it on Google Play

ദുബൈ: ദുബൈയില്‍ പ്രതിവര്‍ഷ വാടക ഉയരുന്നതായി കണക്കുകൾ. പല സ്ഥലങ്ങളിലും പ്രതിവര്‍ഷം അഞ്ച് മുതല്‍ 15 ശതമാനം വരെ വാടക വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വാടക ഉയരുന്നതോടെ പ്രവാസികളില്‍ പലരും നഗരത്തിന് പുറത്തേക്ക് താമസം മാറുകയാണ്. നഗരം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ മേഖലകളിലേക്ക് സ്കൂളുകളും ആശുപത്രികളും ഷോപ്പിങ് മാളുകളും വ്യാപിപ്പിക്കുകയാണ്. ഇതിനു ചുറ്റും പാർപ്പിട കേന്ദ്രങ്ങളും ഉയരുന്നുണ്ട്. ഇതോടെ നഗരം വിട്ട് ദൂരെ മാറി താമസിക്കാനും പ്രവാസികൾ തയാറാകുന്നു.

അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ താമസിച്ചു ദുബൈയിൽ ജോലി ചെയ്യുന്ന പ്രവാസികളുണ്ട്. ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ടിലാണ് ഇപ്പോൾ കൂടുതൽ ആളുകൾ താമസ സ്ഥലം തേടുന്നത്. ദെയ്റ, ദുബായ് സിലിക്കൺ ഒയാസിസ്, കരാമ, ദുബായ് പ്രൊഡക്‌ഷൻ സിറ്റി എന്നിവിടങ്ങളിലെല്ലാം വാടക ഉയര്‍ന്നു. ഡൗൺടൗൺ ദുബൈ, ജുമൈറ ബീച്ച് റസിഡൻസ് മേഖലകളാണ് ദുബൈയിൽ ഏറ്റവും കൂടിയ വാടകയുള്ളത്. ഇത്തിഹാദ് റെയിൽ വരുന്നതോടെ ദുബൈയും അബുദാബിയും മറ്റ് എമിറേറ്റുകളും അതിവേഗം തമ്മിൽ ബന്ധിപ്പിക്കപ്പെടും. ദുബൈയിയുടെ മെഗാ പ്രോജക്ടായ അൽ മക്തൂം എയർപോർട്ടും ഇതിനോട് ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...