പാറ്റ്‌ന : ബീഹാറിലെ മോത്തിഹാരി ജില്ലിയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ എട്ടു പേര്‍ മരിച്ചു. വ്യാജമദ്യം കഴിച്ച് ഗുരുതര നിലയിൽ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2016-ല്‍ മദ്യം നിരോധിച്ച സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങൾ പതിവായിരിക്കുകയാണ്.ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ സംഭവം. നേരത്തെ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ വ്യാജ മദ്യദുരന്തം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
നേരത്തെ സംസ്ഥാനത്തെ സരണ്‍ ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 40 പേര്‍ മരിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാറിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. മദ്യനിരോധനമല്ല വിഷമദ്യദുരന്തങ്ങള്‍ക്കു കാരണമെന്നും മദ്യം അനുവദനീയമായ സംസ്ഥാനങ്ങളിലും വിഷമദ്യ ദുരന്തങ്ങള്‍ നടക്കാറുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമാണ് ആവശ്യമെന്നും നിതീഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.