തിരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി ആടിനെ പട്ടിയാക്കും ; രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി സ്വീകരിക്കുന്ന കുതന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. സത്യപാൽ മാലികിന്റെ പുൽവാമ സംബന്ധിച്ച വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്. പുൽവാമയിൽ ഗുരുതര സുരക്ഷ വീഴ്ച്ചയുണ്ടായെന്ന് സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞെന്നും അത് പുറത്തു പറയരുതെന്ന് പറഞ്ഞതും പാകിസ്താന്റെ പേരിൽ ചാർത്തി തെരഞ്ഞെടുപ്പ് വിജയം നേടണമെന്ന് പറഞ്ഞതും നരേന്ദ്രമോദിയാണെന്നുമാണ് സത്പാൽ മാലിക് പറഞ്ഞത്. അദ്ദേഹം കശ്മീരിൽ ബിജെപി നിശ്ചയിച്ച ഗവർണറായിരുന്നു.

ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആടിനെ പട്ടിയാക്കുമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ദേശീയത ബിജെപിയ്ക്ക് വോട്ടുകിട്ടാനുള്ള ആയുധം മാത്രമാണെന്നും വിമർശിച്ചു. ഒരു തീവണ്ടി വന്നതാണോ വലിയ ചർച്ചാ വിഷയമെന്ന് അദ്ദേഹം വന്ദേഭാരത് കേരളത്തിലേക്ക് അനുവദിച്ചതിനെ മുൻനിർത്തി ചോദിച്ചു. കോൺഗ്രസ് വിട്ടുപോകുന്നവരെ കുറിച്ചും പ്രതികരിച്ചു. ഇ.ഡിയെ ഭയക്കുന്നവർ പാർട്ടി വിട്ടു പോകുമെന്നും പാർട്ടി വിട്ടാൽ ഉടൻ വാഷിങ് മെഷീനിൽ ഇട്ട് വെളുപ്പിക്കുമെന്നുമായിരുന്നു പരാമർശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

0
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...