റിപ്പോ നാലുശതമാനത്തില്‍ തുടരും : ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : വായ്പാ  അവലോകന യോഗത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. അതിനാല്‍  റിപ്പോ നിരക്ക് നാലുശതമാനത്തില്‍തന്നെ തുടരും. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയര്‍ന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കില്‍ ഇത്തവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാ അവലോകന സമിതി തീരുമാനിച്ചത്.

2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി ലക്ഷ്യം നേരത്തെ തീരുമാനിച്ച 9.5 ശതമാനത്തില്‍ നിന്ന് 7.5ശതമാനമാക്കി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടു തന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകുറയ്ക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

ആദ്യപാദത്തില്‍നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് പ്രകടമാണ്. സെപ്റ്റംബര്‍ പാദത്തിലെ ജിഡിപിയില്‍ 7.5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയും ആര്‍ബിഐ മുന്നില്‍കാണുന്നുണ്ട്. അതേസമയം വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...