കേന്ദ്രസർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഡിയർനസ് അലവൻസ് (ഡിഎ) വർധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഡിയർനസ് അലവൻസ് (ഡിഎ) വർധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാ‍ർ ഡിഎ 3% വർധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. 3% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇത് 53% ആയി ഉയരും. 2024 ജൂലായ് മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വരുന്നതോടെ ജീവനക്കാർക്ക് ജൂലൈ മുതലുള്ള കുടിശ്ശികയും ലഭിക്കും. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതുവഴി ഗുണം ലഭിക്കുക.

വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 4% വർധിപ്പിച്ചിരുന്നു. ഇതോടെയാണ് ഡിഎ 50% ആയി ഉയർന്നത്. ഇതിന് പുറമെ എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സാധാരണയായി 10 വർഷത്തിൽ ഒരിക്കലാണ് പുതിയ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നത്. 2014ൽ ചർച്ച ആരംഭിച്ച ഏഴാം ശമ്പള കമ്മീഷൻ 2016ൽ നിലവിൽ വന്നിരുന്നു. ഇതനുസരിച്ച് 2026ൽ നിലവിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചകൾ ഈ വർഷം തന്നെ ആരംഭിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....