‘ആരോടും വൈരാഗ്യം ഇല്ല, നിയമാനുസൃത നടപടികളാണ് സ്വീകരിച്ചത്’ ; ആന്റോയുടെ അറസ്റ്റില്‍ മന്ത്രി എം ലിജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എക്‌സൈസ് മന്ത്രി എം ലിജു. നിയമാനുസൃത നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ആരെയും ഉപദ്രവിക്കാനോ പ്രത്യേകിച്ച് സഹായിക്കാനോ അല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോയി എന്നാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന് എന്തുകൊണ്ടാണ് ഇടപെടേണ്ട സാഹചര്യമുണ്ടായത്? എക്‌സൈസ് വകുപ്പ് കുറ്റകൃത്യമാണെന്ന് നിര്‍വചിച്ചിട്ടുള്ള കാര്യങ്ങള്‍ നടന്നതുകൊണ്ടാണത്. അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമൊന്നുമല്ല.

വകുപ്പ് മന്ത്രിയുടെ ഉത്തരവാദിത്തം പോളിസി മേക്കിംഗ് ആണ്. എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞാല്‍ അപ്പോള്‍ മാത്രമാണ് അന്വേഷണത്തില്‍ പോലും ഇടപെടുന്നത്. അല്ലാതെ ഇടപെടേണ്ട കാര്യമേയില്ല – അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിനോ വകുപ്പ് മന്ത്രി എന്ന നിലയില്‍ തനിക്കോ സര്‍ക്കാരിനോ വ്യക്തിപരമായി ആരോടും വൈരാഗ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ദേശീയ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ച് എൻ.ടി.എ

0
ന്യൂഡൽഹി : 2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന...

മനുഷ്യ വന്യജീവി സംഘർഷം : നഷ്ടപരിഹാരം നിർണയിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി

0
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം...

അനധികൃത സ്വത്ത് സമ്പാദന കേസ് : നിർണായക വിധിയുമായി കോടതി ; മുൻ ഡിജിപി...

0
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി...

സ്വത്തുക്കൾ ആശ്രമത്തിന് എഴുതിനൽകുമെന്ന് പറഞ്ഞതിൽ പക ; 70-കാരനെ കൊലപ്പെടുത്തി ഭാര്യയും മകനും

0
ചെന്നൈ : തന്റെ സ്വത്ത് അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും...