Sunday, April 20, 2025 4:32 pm

ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്‍റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. 10 ന് മികച്ച പ്ലറ്റൂണുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള സമ്മാനദാനം നടന്നു. 10.10 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

പരേഡില്‍ ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ റ്റി. മോഹനന്‍പിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണ്‍, സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പോലീസ് പ്ലാറ്റൂണ്‍, അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എസ് ധന്യ നയിച്ച വനിതാ പോലീസ് പ്ലാറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണ്‍, എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയര്‍ഫോഴ്സ് പ്ലാറ്റൂണ്‍, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷിജു എസ്.വി. നായര്‍ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണ്‍ എന്നിവ അണിനിരന്നു.

അധിരത് എം കുമാര്‍ നയിച്ച ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശേരിക്കയുടെ ബാന്‍ഡ് വിഭാഗം, അമില്‍ മേരി ജേക്കബ് നയിച്ച 14 കേരള ബറ്റാലിയന്‍ എന്‍സിസി പത്തനംതിട്ട വിഭാഗം, ദേവാനന്ദ് നയിച്ച ഗവണ്‍മെന്റ് എച്ച്എസ്എസ് പത്തനംതിട്ടയുടെ എസ്പിസി വിഭാഗം, ശ്രീനന്ദ നയിച്ച അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ്എസ് വിഭാഗം, ജി അപര്‍ണ നയിച്ച ജിവിഎച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ് വിഭാഗം, അര്‍ജുന്‍ സന്തോഷ് നയിച്ച ജിഎച്ച്എസ്എസ് കോന്നിയുടെ എസ്പിസി എച്ച്എസ് വിഭാഗം, അന്‍സല്‍ അബ്ബാസ് നയിച്ച തട്ട എന്‍എസ്എസ് എച്ച്എസ്എസിന്റെ എസ്പിസി എച്ച്എസ് വിഭാഗം എന്നിവ അണിനിരന്നു.

ജെസീക്ക നയിച്ച സെന്റ് തെരേസാസ് ചെങ്ങരൂരിന്റെ ബാന്‍ഡ് വിഭാഗം, സിറില്‍ സി തോമസ് നയിച്ച എസ്എച്ച്എച്ച്എസ് മൈലപ്രയുടെ എസ്പിസി എച്ച്എസ് വിഭാഗം, ഫിലിപോസ് നയിച്ച ഫയര്‍ഫോഴ്സ് ഡിഫന്‍സിന്റെ സിവില്‍ ഡിഫന്‍സ് വിഭാഗം, മുഹമ്മദ് റാഷിദ് നയിച്ച മൗണ്ട് ബഥനി മൈലപ്രയുടെ സ്‌കൗട്ട്സ് വിഭാഗം, ദ്രൗപതി നയിച്ച ചന്ദനപ്പള്ളി റോസ് ഡേല്‍ സ്‌കൂളിന്‍റെ സ്‌കൗട്ട് വിഭാഗം, എം.കെ ആര്‍ച്ച നയിച്ച പത്തനംതിട്ട മാര്‍ത്തോമ എച്ച്എസിന്‍റെ ഗൈഡ്സ് വിഭാഗം, ആന്‍ മേരി മാത്യൂസ് നയിച്ച പ്രമാടം നേതാജി എച്ച്എസ്  ഗൈഡ്സ് വിഭാഗം, സിയ അന്ന ജോസഫ് നയിച്ച സെന്റ്.ഫിലോമിനാസ് യുപി സ്‌കൂള്‍ മല്ലപ്പള്ളിയുടെ ബാന്‍ഡ് വിഭാഗം എന്നിവ അണിനിരന്നു.

അക്സാ മേരി ബിജു നയിച്ച മൗണ്ട് ബഥനി മൈലപ്രയുടെ ഗൈഡ്സ് വിഭാഗം, എഫ്.ഐ അബ്ദുള്ള നയിച്ച പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിന്‍റെ റെഡ്ക്രോസ് വിഭാഗം, വിഷ്ണുപ്രിയ. എം. നായര്‍ നയിച്ച പ്രമാടം നേതാജി എച്ച്എസ്എസിന്‍റെ റെഡ്ക്രോസ് വിഭാഗം, സുബിന്‍ മാത്യു നയിച്ച എസ്എച്ച്എച്ച്എസിന്റെ റെഡ്ക്രോസ് വിഭാഗം, ആല്‍വിന്‍ സുനില്‍ നയിച്ച ആര്യഭാരതി എച്ച്എസ് ഓമല്ലൂരിന്റെ റെഡ്ക്രോസ് വിഭാഗം എന്നിവരാണ് പരേഡില്‍ പങ്കെടുത്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ ജോണ്‍ സാം നിര്‍വഹിച്ചു.

റിപ്പബ്ലിക് ദിനാഘോഷ വിജയികള്‍
ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം  ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ റ്റി. മോഹനന്‍പിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണിനും രണ്ടാം സമ്മാനം എക്സൈസ് ഇന്‍സ്പെക്ടര്‍ അരുണ്‍ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണിനും ലഭിച്ചു. ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷിജു എസ് വി നായര്‍ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണും രണ്ടാം സമ്മാനം എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയര്‍ഫോഴ്സ് പ്ലാറ്റൂണും നേടി. എന്‍സിസി വിഭാഗത്തില്‍ ഒന്നാം സമ്മാനം കാതോലിക്കേറ്റ് കോളജും നേടി, എസ്പിസി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിഎച്ച്എസ്എസ്  പത്തനംതിട്ട ഒന്നാം സ്ഥാനവും, എസ്എന്‍വി എച്ച്എസ്എസ് അങ്ങാടിക്കല്‍ രണ്ടാം സ്ഥാനവും നേടി. എസ്പിസി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എന്‍എസ്എസ് എച്ച്എസ്എസ് തട്ടയില്‍ ഒന്നാം സ്ഥാനവും, ജിഎച്ച്എസ്എസ് കോന്നി രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ട്സ് വിഭാഗത്തില്‍ മൗണ്ട് ബഥനി മൈലപ്ര ഒന്നാം സ്ഥാനവും റോഡ്‌ഡേല്‍ സ്‌കൂള്‍ ചന്ദനപ്പള്ളി രണ്ടാംസ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തില്‍ നേതാജി എച്ച്എസ് പ്രമാടം ഒന്നാം സ്ഥാനവും മൗണ്ട് ബഥനി മൈലപ്ര രണ്ടാം സ്ഥാനവും നേടി. റെഡ്ക്രോസ് വിഭാഗത്തില്‍ കാതോലിക്കേറ്റ് എച്ച്എസ് പത്തനംതിട്ട ഒന്നാം സ്ഥാനവും നേതാജി എച്ച്എസ് പ്രമാടം രണ്ടാംസ്ഥാനവും നേടി.

സിവില്‍ ഡിഫന്‍സ് വിഭാഗത്തില്‍ സിവില്‍ ഡിഫന്‍സ് ഒന്നാം സ്ഥാനവും നേടി. ബാന്‍ഡ് വിഭാഗത്തില്‍ സെന്റ്.ഫിലോമിനോസ് യുപിഎസ് മല്ലപ്പള്ളിയും ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടശേരിക്കരയും ഒന്നാം സ്ഥാനം പങ്കിട്ടു. സെന്റ് തെരേസാസ് ചെങ്ങരൂര്‍ രണ്ടാം സ്ഥാനം നേടി. ഡിസ്പ്ലേ വിഭാഗത്തില്‍ അമൃത ബോയ്സ് എച്ച്എസ് പറക്കോട് ഒന്നാം സ്ഥാനം നേടി. ദേശഭക്തിഗാനമത്സരത്തില്‍ തിരുവല്ല ബാലികാമഠം ഹൈസ്‌കൂള്‍ ഒന്നാംസ്ഥാനവും ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം : ഏപ്രിൽ 27വരെ...

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-26 അദ്ധ്യയന...

കോന്നി ഇളകൊള്ളൂര്‍ തീപിടുത്തം ; സമാനമായ സംഭവം 25 വര്‍ഷങ്ങള്‍ക്ക് മുമ്പും നടന്നിരുന്നുവെന്ന് സമീപവാസികള്‍

0
കോന്നി : ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മനോജിന്റെ മരണത്തിന് സമാനമായ...

വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് 4 പേർക്കെതിരെ കേസ്

0
കാസർകോട്: കരിന്തളം സഹകരണ ബാങ്കിൽ വ്യാജ സ്വർണം പണയപെടുത്തി പണം തട്ടാൻ...

കോന്നി ഇളകൊള്ളൂരില്‍ വീടിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവം ; ഫോറൻസിക് സംഘം...

0
കോന്നി : കോന്നി ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ വീടിന് തീ...