പാലക്കാട്ടെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; ബന്ധുക്കളുടെ മൊഴിയെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ എത്തിയെങ്കിലും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കല്‍ മാറ്റിയത്.

കൊല്ലങ്കോട് പയ്യല്ലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണ. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് ആത്മഹത്യയെന്ന് കൃഷ്ണയുടെ സഹോദരി ആരോപിച്ചിരുന്നു. കൃഷ്ണയുടെ ഗൈഡായിരുന്ന രാധിക, കൃഷ്ണ തമ്പാട്ടി എന്നിവര്‍ക്കെതിരെയായിരുന്നു ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ ആരോപണം തള്ളി അധ്യാപിക രാധിക രംഗത്തെത്തിയിരുന്നു. കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമായിരുന്നുവെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അധ്യാപിക പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...