Tuesday, May 6, 2025 10:55 am

50 വർഷം പഴക്കമുള്ള നിഗൂഢതക്ക് പരിഹാരം ; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ദീർഘകാലത്തെ ഗവേഷണത്തിനൊടുവിൽ പുതിയ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ‘മാൽ’( MAL) എന്ന് ​പേരിട്ട പുതിയ രക്തഗ്രൂപ്പി​ന്‍റെ കണ്ടെത്തലോടെ 50 വർഷം പഴക്കമുള്ള നിഗൂഢതക്ക് പരിഹാരമായി. 1972ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ എടുത്തപ്പോൾ അക്കാലത്ത് മറ്റെല്ലാ ചുവന്ന രക്താണുക്കളിലും കാണപ്പെടുന്ന ഉപരിതല തന്മാത്ര നഷ്ടപ്പെട്ടതായി ഡോക്ടർമാർ തിരിച്ചറിയുകയുണ്ടായി. 50 വർഷത്തിനുശേഷം, ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരിൽ ഒരു പുതിയ രക്തഗ്രൂപ്പ് നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യത്തിലേക്കാണ് ഗവേഷകരെ എത്തിച്ചത്. എൻ.എച്ച്.എസ് ബ്ലഡ് ആൻഡ് ട്രാൻസ് പ്ലാന്‍റ് (ബ്രിസ്റ്റോൾ), ഇന്‍റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറി, ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് മുമ്പ് അറിയപ്പെട്ടിരുന്നതും എന്നാൽ നിഗൂഢവുമായ AnWj ആന്‍റിജ​ന്‍റെ ജനിതക പശ്ചാത്തലം തിരിച്ചറിഞ്ഞത്.

1972ലെ രോഗിയുടെ രക്തത്തിൽനിന്ന് കാണാതായ AnWj ആന്‍റിജൻ തൻമാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടെത്തിയിരുന്നു. ചില പ്രത്യേക സവിശേഷതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. അതുകൊണ്ട് തന്നെ ഇത് എളുപ്പം തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടാണ്- യൂനിവേഴ്സിറ്റി ഓഫ് ഇംഗ്ലണ്ട് സെൽ ബയോളജിസ്റ്റ് ടിം സാച്ച്വെൽ പറഞ്ഞു. ഒരാൾക്ക് അവരുടെ MAL ജീനുകളുടെ വകഭേദം സംഭവിച്ച പതിപ്പ് ഉണ്ടെങ്കിൽ, ഗർഭിണിയായ രോഗിയെപ്പോലെ AnWj നെഗറ്റീവ് ആയ രക്തഗ്രൂപ്പിൽ എത്തും. ചിലപ്പോൾ രക്തത്തിലെ തകരാറുകളും ആന്‍റിജനെ അടിച്ചമർത്താൻ കാരണമാകുമെന്നും സൂചിപ്പിക്കുന്നു. പ്രോട്ടീനുകളെ എൻകോഡ് ചെയ്യുന്ന സംവിധാനങ്ങൾ ഗവേഷകസംഘം ഇതിനായി ഉപയോഗിച്ചു.

‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവിൽ അപൂർവവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികൾക്ക് മികച്ച പരിചരണം നൽകാൻ കഴിയുന്ന പ്രയത്നത്തി​ന്‍റെ പരിസമാപ്തിയാണിതെന്നും യു.കെ നാഷനൽ ഹെൽത്ത് സർവിസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു. ഏകദേശം 20 വർഷത്തോളം വ്യക്തിപരമായി ഇവർ ഈ ഗവേഷണത്തിനു ചെലവഴിച്ചു. എ,ബി,ഒ രക്തഗ്രൂപ്പുകളും അതിന്‍റ ഗുണ ദോഷങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ, മനുഷ്യരിൽ രക്തകോശങ്ങളെ ആവരണം ചെയ്യുന്ന വ്യത്യസ്ത ഉപരിതല പ്രോട്ടീനുകളുടെയും പഞ്ചസാരയുടെയും അടിസ്ഥാനത്തിൽ വിവിധതരം രക്തഗ്രൂപുകളുണ്ട്. സ്വന്തത്തെ മറ്റൊരാളിൽനിന്ന് വേർതിരിക്കുന്നതിന് നമ്മുടെ ശരീരം ഈ ആന്‍റിജൻ തന്മാത്രകളെ തിരിച്ചറിയൽ അടയാളങ്ങളായി ഉപയോഗിക്കുന്നു. രക്തം സ്വീകരിക്കുമ്പോൾ പൊരുത്തം നോക്കുന്നതും ഈ പ്രത്യേകതകൾ വെച്ചാണ്. മിക്ക പ്രധാന രക്തഗ്രൂപ്പുകളും ഇരുപതാം നൂറ്റാണ്ടി​ന്‍റെ തുടക്കത്തിലാണ് തിരിച്ചറിഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നായപ്പേടിയിൽ കേരളം ; കഴിഞ്ഞ വർഷം പേവിഷബാധയേറ്റ് മരിച്ചത് 26 പേർ

0
തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍. ഈ...

വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു

0
വെച്ചൂച്ചിറ : കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ്...

കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് അപകടം ; രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാതായി, മൂന്ന്...

0
സാന്‍ഡിയാഗോ : കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന്...

പൈപ്പുലൈനുകൾ തകരാറില്‍ ; പ്രമാടം ശുദ്ധജലപദ്ധതി കുടിവെള്ളം മുടങ്ങി

0
പ്രമാടം : കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കാറ്റിലും മഴയിലും പ്രമാടം...