വിവാഹവാര്‍ഷികത്തിന് സമ്മാനം നൽകാത്തതിൽ പക ; പിന്നാലെ ഭാര്യ ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളൂരു ബെല്ലന്ദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 37-കാരനാണ് കുത്തേറ്റത്. സംഭവത്തില്‍ 37-കാരിയായ ഭാര്യയ്‌ക്കെതിരേ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഫെബ്രുവരി 27-ാം തീയതി പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ 1.30-ഓടെയാണ് ഭാര്യ തന്നെ ആക്രമിച്ചതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. കറിക്കത്തി കൊണ്ട് കൈയിലാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഞെട്ടി എഴുന്നേറ്റ താന്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കുന്നതിന് മുമ്പ് ഭാര്യയെ തള്ളിമാറ്റി. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി. കുടുംബപ്രശ്‌നങ്ങളും വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവ് സമ്മാനം വാങ്ങിനല്‍കാത്തതുമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...