തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്ന് എ.ഐ.സി.സി ഒ.ബി.സി വിഭാഗം. ദേശീയ ചെയര്‍മാന്‍ ക്യാപ്റ്റന്‍ അജയ് സിങ് യാദവ് ആണ് ആവശ്യമുയര്‍ത്തിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് നടപ്പാക്കുക എന്ന പ്രഖ്യാപിതലക്ഷ്യമുള്ള കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം ലഭിക്കാതെ പോയത് കുത്തക കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണപ്രചാരണം മൂലമാണ്. ഭരണഘടനയാണ് രാജ്യത്തെ ദുര്‍ബലരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണം ഉറപ്പുനല്‍കിയിരിക്കുന്നതെന്നും അജയ് സിങ് പറഞ്ഞു. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന സംവരണവിരുദ്ധ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അതിന് ഒ.ബി.സി വിഭാഗം കര്‍മപരിപാടികള്‍ നടപ്പാക്കും. ക്രിമീലെയര്‍ പരിധി 12 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നും അജയ് സിങ് യാദവ് ആവശ്യപ്പെട്ടു. കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ അധ്യക്ഷനായി. ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായ ആദിലിംഗ പെരുമാള്‍, നാഗരാജ് നര്‍വെകര്‍, സുഭാഷ് ചന്ദ്രബോസ്, സംസ്ഥാന ഭാരവാഹികളായ ഷാജിദാസ്, ബാബു നാസര്‍, സതീഷ് വിമലന്‍, രാജേന്ദ്ര ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1