തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് പലിശനിരക്ക് വർധിപ്പിച്ചില്ല. 2 മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരുമെന്നതിനാൽ വായ്പയെടുത്തവർക്ക് തിരിച്ചടവ് ഭാരം കൂടില്ല. പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബർ 4 മുതൽ 6 വരെയാണ്. തുടർച്ചയായി 6 തവണത്തെ വർധനയ്ക്കു ശേഷം ഏപ്രിലിലാണ് പലിശനിരക്ക് വർധനയിൽ ആർബിഐ ആദ്യമായി ഇടവേളയെടുത്തത്.

ജൂണിലും ഇതു തുടർന്നു. നിലവിലെ പലിശനിരക്ക് തുടരാനുള്ള എംപിസി തീരുമാനം ഇത്തവണയും ഏകകണ്ഠമാണ്. വിലക്കയറ്റം 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. നടപ്പുസാമ്പത്തിക വർഷത്തിൽ രാജ്യത്തെ വിലക്കയറ്റ അനുമാനം 5.4% ആക്കി റിസർവ് ബാങ്ക് ഉയർത്തി. കഴിഞ്ഞ എംപിസി യോഗത്തിന്‍റെ വിലയിരുത്തലിൽ ഇത് 5.1 ശതമാനമായിരുന്നു. പച്ചക്കറിയുടെ വിലക്കയറ്റമാണ് ജൂലൈ–ഓഗസ്റ്റിലെ കണക്കിൽ പ്രതിഫലിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...