വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനാണ് ഈ നിർദ്ദേശം. വരുമാനം വർധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്നും റിസർവ് ബാങ്ക് റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. മുനിസിപ്പൽ കോർപറേഷനുകളുടെ തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് റിസർവ് ബാങ്ക് പഠനം നടത്തിയത്. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ രാജ്യത്തെ 232 മുനിസിപ്പൽ കോർപറേഷനുകളിലെ ബജറ്റ് വകയിരുത്തലുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജലവിതരണം, ശുചീകരണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് യൂസർ ചാർജ് വർധിപ്പിച്ചാൽ കോർപറേഷനുകളുടെ വരുമാനം വർധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിലൂടെ കോർപറേഷനുകളുടെ സാമ്പത്തിക ആരോഗ്യം ശക്തിപ്പെടുത്താനാവും. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നും നഗരമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു. ട്രേഡ് ലൈസൻസ് ഫീസ്, കെട്ടിട നിർമ്മാണ അനുമതി, മാർക്കറ്റ് ഫീസ്, കശാപ്പുശാലകളിലെ ഫീസ്, പാർക്കിംഗ് ഫീസ്, ജനന മരണ രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ നികുതിയേതര വരുമാനവും വർധിപ്പിക്കാനാണ് നിർദ്ദേശം. കെട്ടിട നികുതി പോലുള്ള വരുമാന വർധനവിന് ജിഐഎസ് മാപ്പിങും ഡിജിറ്റൽ പേമെൻ്റ് സംവിധാനവും ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. വെള്ളം, ഡ്രെയ്നേജ് ടാക്സുകൾ, ഫീസ്, യൂസർ ചാർജ് എന്നിവ ഈടാക്കാനും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...