പഞ്ചായത്ത് ഭരണത്തിൽ പെൺകരുത്തായി രേഷ്മ മറിയം റോയ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഈ തവണത്തെ വനിതാ ദിനത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്‌മ മറിയം റോയിയുടെ പ്രവർത്തനങ്ങൾ ഏറെ പ്രധാന്യമർഹിക്കുന്നതാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ വനിതയാണ് രേഷ്‌മ മറിയം റോയ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരവും അരുവാപുലം ഗ്രാമപഞ്ചായത്തിനെ തേടിയെത്തിയതിൽ രേഷ്‌മ മറിയം റോയിയുടെ പ്രവർത്തനത്തിൽ വലിയ പങ്കുണ്ട്. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ് ടി മാത്യു, മിനി റോയ് ദമ്പതികളുടെ മകളായ റേഷൻ മറിയം റോയ് 2020 ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആണ് മത്സരിച്ച് വിജയിക്കുന്നത്. ഇരുപത്തിയൊന്ന് വയസ്സ് പൂർത്തിയായി തൊട്ടടുത്ത ദിവസമാണ് രേഷ്മ തെരഞ്ഞെടുപ്പിനായി നാമ നിർദേശ പത്രിക സമർപ്പിക്കുന്നത്.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായാണ് രേഷ്മ മത്സരിച്ചു വിജയിക്കുന്നത്. ഡിഗ്രിപഠന കാലത്ത് കോളേജ് രാഷ്ട്രീയത്തിലൂടെ ആണ് രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് ചുവടുവെക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം, എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രേഷ്‌മ കോവിഡ് വ്യാപന കാലത്ത് കോന്നി എം എൽ എയുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി തേങ്ങാ തിരുമ്മിനൽകാൻ സഹായം അഭ്യർത്ഥിച്ച് എം എൽ എ ഓഫിസിലേക്ക് വിളിച്ച വീട്ടമ്മക്ക് തേങ്ങാ തിരുമ്മി നൽകിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വികസനം എത്തിനോക്കാതിരുന്ന ആവണിപ്പാറ ഗിരി വർഗ്ഗ കോളനിയിൽ വൈദ്യുതിയും വെളിച്ചവും എത്തിയതും രേഷ്മ മറിയം റോയ് ഗ്രാമ പഞ്ചായത്ത് ഭരണം ഏറ്റെടുത്തതിന് ശേഷമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...