താമസവിസ നിയമലംഘനം ; ഈ വര്‍ഷം നാടുകടത്തിയത് 21,190 പ്രവാസികളെ

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി : കുവൈത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ താമസകാര്യ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​കയാണ്. 11,970 പേ​ർ പി​ഴ ന​ൽ​കി രാ​ജ്യ​ത്ത് തു​ട​രാ​നു​ള്ള രേ​ഖ​ക​ൾ നി​യ​മ​പ​ര​മാ​ക്കി. വി​സ കൃ​ത്രി​മ​ത്വ​വും ലം​ഘ​ന​ങ്ങ​ളും ചെ​റു​ക്കു​ന്ന​തി​ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

പ​ണം വാ​ങ്ങി റ​സി​ഡ​ൻ​സി പെര്‍മിറ്റുകള്‍ നല്‍കിയതായി ക​ണ്ടെ​ത്തി​യ 59 ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഈ ​വ​ർ​ഷം ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ലു​ള്ള ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ വ്യാ​ജ​രേ​ഖ നി​ർ​മാ​ണം, കൃ​ത്രി​മം എ​ന്നി​വ ന​ട​ത്തി​യ സ്ഥാ​പ​ന ഉ​ട​മ​ക​ളും പ്ര​തി​നി​ധി​ക​ളും പി​ടി​യി​ലാ​യി. നി​യ​മ​വി​രു​ദ്ധ​മാ​യി റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് നേടിയ സം​ഭ​വ​ത്തി​ൽ വ്യ​ക്തി​ക​ളും ക​മ്പ​നി​ക​ളും ഉ​ൾ​പ്പെ​ട്ട 506 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. ജൂ​ൺ 30ന് ​മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് അ​വ​സാ​നി​ച്ച​തോ​ടെ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...