Saturday, May 10, 2025 6:38 pm

കുടിവെള്ള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക : വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നാവശ്യപ്പെട്ട് വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായ വേനല്‍ക്കാല സമയത്ത് 15 ദിവസമായി വാടാനപ്പള്ളിയില്‍ വാട്ടര്‍ അതോറിട്ടി ജലവിതരണം നിര്‍ത്തിയിട്ട്. കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതി കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ നടുവില്‍ക്കരയിലും എങ്കല്‍സ് നഗറിലും പൊക്കാഞ്ചേരിയിലും 25 ലക്ഷം രൂപയില്‍ അധികം ചിലവഴിച്ച്‌ മൂന്ന് ജലസംഭരണികള്‍ നിര്‍മിച്ച്‌ ഗാര്‍ഹിക കണക്ഷന്‍ ഉള്‍പ്പടെ പദ്ധതി പൂര്‍ത്തീകരിച്ച്‌ നാളിതുവരെ ജലം സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാതെ ഗ്രാമപഞ്ചായത്ത് ജലവിതരണം സ്വകാര്യ വ്യക്തിക്ക് കരാറ് നല്‍കി കരാറുകാരനെകൊണ്ട് വിതരണം നടത്തുകയാണ് ചെയ്യുന്നത്.

പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ അവയൊന്നും ഉപയോഗപ്പെടുത്താതെ ഭീമമായ സംഖ്യക്ക് കരാര്‍ നല്‍കുന്ന വിഷയത്തില്‍ അഴിമതിയാണ് നടക്കുന്നത്. കുടിവെള്ള വിതരണം നടത്തിയത് മോട്ടോര്‍ സൈക്കിള്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനത്തിനാണ് എന്ന് ഓഡിറ്റ് ഒബ്ജക്ഷന്‍ കൂടി മുന്‍ വര്‍ഷം വന്നിരുന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും ഗ്രാമപ്പഞ്ചായത്തിന്റെ കെടുകാര്യസ്ഥത ഒഴിവാക്കണമെന്നും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈദ മുഹമ്മദ് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

വാടാനപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ വി സിജിത്ത് അധ്യക്ഷത വഹിച്ച സമരത്തില്‍ ഇ ബി ഉണ്ണികൃഷ്ണന്‍, സി എം രഘുനാഥ്‌, ഐ പി പ്രഭാകരന്‍, പി കെ ഉസ്മാന്‍, സി എം രഘുനാഥ്‌, പരമേശ്വരന്‍ തിരിയാടത്ത്, രാജേഷ് വൈക്കാട്ടില്‍, എ എം എം നൂറുദ്ധീന്‍, പി വി ഉണ്ണികൃഷ്ണന്‍, ടി കെ രഘു, സുനില്‍ ഇത്തിക്കാട്ട്, ഖാദര്‍ ചേലോഡ്, മോഹന്‍ദാസ് വെണ്ണാരത്തില്‍, പീതാംബരന്‍ വാലത്ത്, സി ജി ലക്ഷ്മണന്‍, കെ എം എ റഫീക്ക്, അര്‍ജുനന്‍ വി വി, അന്‍സാര്‍ പി യൂ, ഷാഫി പി കെ, ഹസീന താജു, ശിവരാമന്‍ ചിറമ്ബത്ത്, അഹമ്മദുണ്ണി പി എം, മുഹമ്മദ്ഷാഫി, ബഷീര്‍ എ എ, ഷൗക്കത്തലി എം കെ, സുജാത, ശോഭന സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നിവേദനവും നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക...

കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ...

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...