തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറയിൽ റിസോർട്ട് ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കർണാടക സ്വദേശിയായ ഷെഫിഖാനും ആര്യനാട് സ്വദേശിയായ ഷാജഹാനുമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ആര്യങ്കോട് പോലീസ് സഹായത്തോടെ ചെമ്പൂരിൽവച്ചാണ് പ്രതികളെ കണ്ടെത്തിയത്. കൊണ്ടകെട്ടിയിലെ സ്വകാര്യ റിസോർട്ട് ഉടമ സന്തോഷ് (50) ആക്രമിക്കപ്പെട്ട സംഭവത്തിലാണ് രണ്ടുപേർ പിടിയിലായത്. രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘമാണ് സന്തോഷ് സഞ്ചരിച്ചിരുന്ന ഥാർ വാഹനം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























