Wednesday, July 3, 2024 9:04 am

വാഗമണ്ണിലെ മയക്കു മരുന്ന് പാര്‍ട്ടി :പിറന്നാളാഘോഷത്തിന് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ

For full experience, Download our mobile application:
Get it on Google Play

വാഗമണ്‍: പിറന്നാളാഘോഷത്തിന് എന്ന് പറഞ്ഞാണ് സ്വകാര്യ വ്യക്തികള്‍ വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മുറി എടുത്തതെന്ന് റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടന്‍. മൂന്ന് മുറികളാണ് ബുക്ക്‌ ചെയ്തത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എട്ടുമണിക്കു മുന്‍പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും സി.പി.ഐ നേതാവും ഏലപ്പറ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ഷാജി കുറ്റിക്കാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എല്‍.എസ്.ഡിയും ഹെ​റോ​യി​നും ക​ഞ്ചാ​വും ഉ​ള്‍​പ്പെ​ടെ​ വന്‍ മയക്കുമരുന്ന് ശേഖരമാണ് പി​ടി​ച്ചെ​ടു​ത്തിട്ടുള്ളത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് സംഘത്തെ പോലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കസ്റ്റഡിയിലുള്ളവരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ; ഒ​മ​ര്‍ ലു​ലു​വി​നെ​തി​രെ ഗുരുതര ആരോപണവുമായി യുവനടി

0
കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ പീ​ഡി​പ്പി​ച്ചെ​ന്ന​ത​ട​ക്കം സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍...

ഹത്രാസ് അപകടം ; അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി

0
ലക്നൗ: ഹത്രാസ് അപകടത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തിക്കിലും...

സംസ്ഥാന പോലീസ് മേധാവിയുടെ കാലാവധി നീട്ടിയത് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുള്ളപ്പോൾ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ഖ് ദർവേശ് സാഹിബിന് സർക്കാർ...

പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ടം ; അ​ഞ്ച് പേ​ർ മ​രി​ച്ചു

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ-​സോ​ലാ​പൂ​ർ ഹൈ​വേ​യി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ച് പേ​ർ മ​രി​ച്ചു....