വനവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയ വനംവകുപ്പ് വാച്ചര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: വനവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയ വനംവകുപ്പ് വാച്ചര്‍ അറസ്റ്റില്‍. താല്‍ക്കാലിക വാച്ചര്‍ കുടിലമറ്റം ശശിയെയാണ് കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. കണ്ണംപടി വനവാസി മേഖലയിലെ വാക്കത്തി സ്വദേശിയായ ഈറ്റക്കല്‍ ബിജു(54)വിന്റെ മൃതദേഹം ഇയാള്‍ ചെക്ക് പോസ്റ്റില്‍ വെച്ച്‌ തടയുകയായിരുന്നു.

വളകോട്ടിലെ ജോലി സ്ഥലത്ത് വെച്ചാണ് ബിജു മരിച്ചത്. മൃതദേഹം കൊറോണ പരിശോധനയ്ക്ക് ശേഷം വൈകിട്ട് ഏഴ് മണിയോടെ വീട്ടിലേയ്‌ക്കെ ത്തിക്കുന്നതിനിടെ ശശി തടയുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിട്ടും മൃതദേഹം കടത്തിവിടാന്‍ മദ്യലഹരിയിലായ ഇയാള്‍ തയാറായില്ല.

പിന്നീട് ഡിഎഫ്‌ഒയുടെ നിര്‍ദേശപ്രകാരം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കയറ്റിയ വാഹനം കടത്തിവിട്ടത്. മുക്കാല്‍ മണിക്കൂറോളം മൃതദേഹം മഴയത്ത് വഴിയില്‍ കിടന്നു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്നാണ് പട്ടികജാതി പട്ടിക വകുപ്പ് നിയമ പ്രകാരം ശശിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....

ഓപ്പറേഷൻ തൂഫാൻ : രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള...