പത്തനംതിട്ട വടശേരിക്കരയിൽ തീർഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പ ദർശനത്തിനും വിനോദസഞ്ചാരത്തിനും എത്തുന്നവർക്കായി വിപുലമായ സൗകര്യം വടശേരിക്കരയിൽ നദീതീരത്തൊരുങ്ങുന്നു. മണ്ഡല – മകരവിളക്ക് കാലത്ത് തീർഥാടന വിനോദസഞ്ചാരത്തിനും മറ്റവസരങ്ങളിൽ ഇക്കോ – പാക്കേജ് ടുറിസത്തിനും പ്രയോജനപ്പെടും വിധമാണ് കല്ലാറിൻ തീരത്തെ കേന്ദ്രം തയ്യാറാക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഇതിന്റെ മുഖ്യ സംഘാടകർ. തീർഥാടകർക്കായി ആധുനിക വെജിറ്റേറിയൻ ഹോട്ടൽ, ഡോർമെറ്ററി, എസി, നോൺ എസി മുറികൾ പാർക്കിംഗ് സൗകര്യം തുടങ്ങിയവ ഒരുക്കുന്നുണ്ട്. ഗവിയിലേക്ക് അടക്കം എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നോൺ വെജിറ്റേറിയൻ ഭക്ഷണശാല, ചായ തട്ട്, ഹട്ടുകൾ, എസി ഓഡിറ്റോറിയം തുടങ്ങിയവയും ഒരുക്കുകയാണ്. സഞ്ചാരികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം, നാടൻ ഭക്ഷണം തുടങ്ങിയവയും പദ്ധതിയിലുണ്ട്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഡിടിപിസി നിർമിച്ച ടൂറിസ്റ്റ് അമിനിറ്റി സെന്ററാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി വികസിപ്പിക്കുന്നത്. താത്ക്കാലിക പോലീസ് സ്റ്റേഷൻ, ആരോഗ്യ കേന്ദ്രം തുടങ്ങിയവും ഇവിടെ പ്രവർത്തിക്കും. പത്തനംതിട്ട – പമ്പ, ഗവി, മൂഴിയാർ റൂട്ടിലെ പ്രധാന പ്രദേശമാണ് വടശേരിക്കര. എന്നാൽ ഇടത്താവളത്തിൽ എത്തുന്നവർക്ക് ആവശ്യമായ സേവനം നൽകുന്നതിന് അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച പദ്ധതി തയ്യാറാക്കി ഡിടിപിസി രംഗത്തിറങ്ങുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ ആക്രമണം ; കുവൈത്തിലെ വൈദ്യുതി – ജല നിലയത്തിന് കേടുപാട്

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിലെ...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും അഭൂതപൂർവവുമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും...

കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍

0
കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍...

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...