ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ അനുമതി. ഡിജിസിഐ വി.ജി സൊമാനിയാണ് പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഇത് സംബന്ധിച്ച അനുമതി നല്‍കിയിരിക്കുന്നത്.
ബ്രിട്ടനില്‍ വാക്‌സീന്‍ കുത്തിവെച്ച ഒരാളില്‍ വിപരീതഫലം കണ്ടതിനെ തുടര്‍ന്ന് അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസിജിഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവെച്ചത്.
വാക്‌സിന്‍ പരീക്ഷണം സുരക്ഷിതമാണെന്ന യുകെയിലെ മെഡിക്കല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ)യുടെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണം വീണ്ടും ആരംഭിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. കോവിഡിനെതിരെ ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്‌സീനാണ് ഓക്‌സ്ഫഡിന്റേത്.