കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഒ പി പ്രവർത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനം ആരംഭിച്ചു. രാവിലെ 8 മണിക്കു തന്നെ ചികിത്സ തേടി രോഗികളും ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.

ജനറൽ ഒ.പി.യാണ് ആദ്യ ദിവസം പ്രവർത്തിച്ചത്. സാനിറ്റൈസർ നല്കി അണുവിമുക്തമാക്കിയാണ് ആളുകളെ മെഡിക്കൽ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ട്രയാജ് സ്റ്റേഷനിലാണ് ആദ്യം ആളുകൾ എത്തിയത്. അവിടെ പ്രഷർ, ടെംബ്രേച്ചർ തുടങ്ങിയവ പരിശോധിക്കും. തുടർന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാൻ അവസരം നല്കിയത്.

ഡോ.ഷേർളി തോമസ്, ഡോ.സോണി തോമസ് തുടങ്ങിയവരാണ് ഒ.പി.യിൽ രോഗികളെ നോക്കിയത്. ഓർത്തോ വിഭാഗത്തിലെ രോഗികളെ പ്രിൻസിപ്പാൾ ഡോ. സി.എസ്.വിക്രമൻ നേരിട്ട് പരിശോധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിഭാഗം ഡോക്ടറാണ് ഡോ: സി.എസ്.വിക്രമൻ. ആദ്യ ദിനത്തിൽ 88 രോഗികൾ ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തി. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, സുപ്രണ്ട് എന്നിവർ ഒ പി പ്രവർത്തനങ്ങൾ വിലയിരുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...