ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനരുദ്ധാരണം അന്തിമഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 300 വർഷത്തോളം പഴക്കമുള്ള വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തിലെന്ന് റിപ്പോർട്ടുകൾ. മേയിലോ ജൂണിലോ പ്രതിഷ്ഠ നടക്കും.ഒറ്റക്കൽ മണ്ഡപത്തിന് വടക്കുവശത്തായി ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിഷ്ണുവിന്റെ അംശമായ വിഷ്വക്‌സേന പ്രതിഷ്ഠ. ശംഖ്, ചക്രം, ഗദ, അഭയമുദ്ര എന്നിവയോടെ പീഠത്തിൽ ഇരിക്കുന്ന പ്രതിഷ്ഠയ്‌ക്ക് 4 അടി ഉയരമുണ്ട്. വിഷ്വക് സേനനെ ആവാഹിച്ച ശേഷം പഴയ വിഗ്രഹത്തെ അഗ്നിമൂലയിൽ ദഹിപ്പിച്ചു. വിഷ്ണുവിന് സമർപ്പിക്കുന്ന എല്ലാ വസ്തുക്കളും വിഷ്വക്‌സേനനെ കാണിക്കണം. ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകൾ ബോധിപ്പിക്കുന്നതും വിഷ്വക്‌സേനന് മുന്നിലാണ്.

ദേവപ്രശ്‌നത്തിൽ വിഗ്രഹം പുതുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ചെയർമാനും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,​ ചെറുവള്ളി നമ്പൂതിരിപ്പാട്,​ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ അംഗങ്ങളുമായ സമിതിയുടെ നേതൃത്വത്തിൽ വിഗ്രഹത്തിന്റെ ശൂലപ്രതിഷ്ഠ ഒരു വർഷം മുമ്പ് നടത്തിയിരുന്നു. തൃശൂർ ഇളവള്ളി ശിവദാസൻ ആചാരിയാണ് ശൂലം തയ്യാറാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....