Wednesday, July 2, 2025 3:42 pm

ഒമാനില്‍ ഇന്ന് മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ ഇന്ന് മുതൽ ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. പൊതുജനങ്ങള്‍ക്കായി സായുധ സേന പുതിയ മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.  കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ ഗവര്‍ണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണം നടപ്പിലാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഈ യാത്രാനിയന്ത്രണം  ബാധകമായിരിക്കും.

സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിലെ ജീവനക്കാരെ   ജോലിയുടെ ആവശ്യകതയനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന,  സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും യാത്രാ നിയന്ത്രണം ബാധകമല്ല.

അതേസമയം അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക അനുവാദത്തോടുകൂടി മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും യാത്രാ അനുമതി ലഭിക്കുകയുള്ളൂ. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം സ്വദേശികൾ തിരിച്ചറിയൽ കാർഡും, രാജ്യത്തെ സ്ഥിരതാമസക്കാർ റെസിഡന്റ് കാർഡും കരുതിയിരിക്കണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയും സുഹൃത്തും അറസ്റ്റിൽ

0
മുംബൈ: മുംബൈയിൽ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയായ യുവതിയും സുഹൃത്തും...

മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു

0
ചെങ്ങന്നൂർ : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം : അനീഷ് വരിക്കണ്ണാമല

0
റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി -...

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാമെന്ന് ഹൈക്കോടതി

0
കൊച്ചി: പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ്...