റേഷൻ വസ്തുക്കൾ കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷൻ വസ്തുക്കൾ കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച തുടക്കമാവും. അയൽക്കൂട്ടതലത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ മുഴുവൻ റേഷൻ കാർഡും ശേഖരിക്കും. ഒന്നോ രണ്ടോപേർ കടകളിലെത്തി ഭക്ഷ്യധാന്യം സമാഹരിച്ച് നൽകും. കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ രസീത് റേഷൻകട ഉടമയ്ക്ക് കൈമാറിയ ശേഷം പകർപ്പ് അയൽക്കൂട്ടത്തിൽ സൂക്ഷിക്കും. ഭക്ഷ്യധാന്യം കൊണ്ടുവരാനുള്ള യാത്രക്കൂലി അതത് വീടുകൾ നൽകണം.

അതേസമയം റേഷൻ കാർഡുടമകൾക്ക് കടകളിൽ നേരിട്ടെത്തി വാങ്ങാം. എന്നാൽ തിരക്കുണ്ടാക്കരുത്. വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കടകളിൽ ഒരുസമയം അഞ്ചു പേരേ മാത്രമേ അനുവദിക്കൂ. രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡുകൾ), ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾ (നീല, വെള്ള കാർഡുകൾ)ക്കും വിതരണം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു പേർക്കുവീതം ടോക്കൺ നൽകുന്നതുൾപ്പെടെ തിരക്കൊഴിവാക്കാൻ വ്യാപാരികൾക്ക് നിയന്ത്രണമേർപ്പെടുത്താവുന്നതാണ്. ചില ജില്ലകളിൽ രാവിലെയും ഉച്ചയ്ക്കു ശേഷവുമായി 20 പേർക്കുവീതം റേഷൻ വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...