മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മദ്യപാനം ; ഭക്ഷണം വാങ്ങി നൽകാത്തതിന് തർക്കം ; യുവാവിന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ആയവന കാലാമ്പൂർ മാവിൻചുവട് ഭാഗത്ത് മോളേൽ വീട്ടിൽ ബിബിൻ സാബുവിനാണ് (29) കുത്തേറ്റത്. സംഭവത്തിൽ കാലാമ്പൂർ കൊടിയമ്പിള്ളിൽ മനോജ്, മുറിത്തോട്ടത്തിൽ അരുൺ, കൊച്ചുപുരയ്ക്കൽ പ്രതീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മനോജിനെയും അരുണിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ആയവന മടത്തുംപടി ബാലഭവന് മുന്നിലെ റോഡിലായിരുന്നു സംഭവം. ആയവനയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിൽ മദ്യപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മനോജ് മടക്ക് കത്തിയെടുത്ത് ബിബിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ബിബിന്റെ കഴുത്തിലും നെഞ്ചിലും വയറിലും പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന അരുണും പ്രതീഷും ആക്രമണം തടയാനോ പരിക്കേറ്റ ബിബിനെ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ വാഹനത്തിൽ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ബിബിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...