വേനൽ കടുത്തതോടെ ഡെലിവറി ജീവനക്കാർക്കുള്ള ആരോഗ്യ മുൻകരുതൽ ഉറപ്പാക്കി ഖത്തർ

For full experience, Download our mobile application:
Get it on Google Play

ദോഹ : വേനൽ കടുത്തതോടെ ഡെലിവറി ജീവനക്കാർക്കുള്ള ആരോഗ്യ മുൻകരുതൽ ഉറപ്പാക്കി സർക്കാരും കമ്പനികളും. വേനൽക്കാല ചട്ടങ്ങൾ പ്രകാരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിൽ ഫുഡ് ഡെലിവറി പാടില്ല. ഈ സമയത്ത് കാറുകൾ മാത്രമേ ഉപയോഗിക്കാവൂ. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം. കഴിഞ്ഞ വർഷം മുതലാണ് ഡെലിവറി ജീവനക്കാർക്കും  ഉച്ചവിശ്രമ ചട്ടങ്ങൾ ബാധകമാക്കിയത്. പുറം തൊഴിലിൽ ഏർപ്പെടുന്നവരുടെ വേനൽക്കാല ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.  ഷെഡ്യൂൾ ക്രമീകരിച്ചും വിശ്രമം അനുവദിച്ചും ശീതീകരണ സംവിധാനമുള്ള ഹെൽമറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷ പല കമ്പനികളും ഒരുക്കിയിട്ടുണ്ട്. മിക്ക കമ്പനികളും സർക്കാർ നിർദേശം പാലിച്ച് പകൽ സമയം  ബൈക്കിന് പകരം കാറുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. മിക്ക റസ്റ്ററന്റുകളും ജീവനക്കാർക്ക് കുടിവെള്ളവും ഓർഡർ റെഡിയാകുന്നതു വരെ വിശ്രമിക്കാൻ പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...