Thursday, July 3, 2025 6:56 am

സ്റ്റേ സൗകര്യം ഗ്രാമ പഞ്ചായത്ത്‌ ഒരുക്കുന്നത് അനുസരിച്ച് കരിമാൻതോട് ബസ് സർവീസ് പുനരാരംഭിക്കുന്നത് പരിഗണിക്കും ; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരിമാൻതോട് സ്റ്റേ ബസ് സർവീസ് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക് പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നത് സംബന്ധിച്ചും നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ആർടിസി കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നീ പ്രവർത്തികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും 4.54 കോടി രൂപയും കെട്ടിട നിർമ്മാണത്തിന്റെ സിവിൽ പ്രവർത്തികൾ, ഇലക്ട്രിക്കൽ പ്രവർത്തികൾ, യാർഡ് കോൺക്രീറ്റ് എന്നിവയ്ക്കായി കെഎസ്ആർടിസി പ്ലാൻ ഫണ്ടിൽ നിന്നും 1.95 കോടി രൂപയും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പ്രവർത്തികൾ 90% പൂർത്തികരിച്ചു. അമിനിറ്റി സെന്റർ നിർമ്മാണം പുരോഗമിക്കുകയാണ്.

കോന്നി പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കാരിമാൻതോട്, തണ്ണിത്തോട് ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ 2019-ൽ കോവിഡ് മഹാമാരിയേ തുടർന്നും റോഡിന്റെ ശോച്യാവസ്ഥയെ തുടർന്നും നിർത്തിവെ ച്ചിരുന്നു. നിലവിൽ കോന്നി യുണിറ്റിൽ നിന്നും കൊക്കത്തോട് ഭാഗത്തേക്ക് 5 ട്രിപ്പ്‌കൾ സർവീസ് നടത്തുന്നുണ്ട്. എല്ലാ ട്രിപ്പിലും മതിയായ വരുമാനം ലഭ്യമാകുന്നില്ലെങ്കിൽ പോലും ഒറ്റപ്പെട്ട മലയോര മേഖലയാതിനാൽ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ സർവീസുകൾ കൃത്യമായി നടന്നുവരുന്നു. കോന്നി യൂണിറ്റിൽ നിന്നും പാടം മേഖലയിലേക്ക് സർവീസ് നടത്തിയിരുന്നുവെങ്കിലും വരുമാനക്കുറവ് കാരണം സർവീസ് നിന്നുപോവുകയായിരുന്നു. എന്നാൽ കോന്നിയിൽ നിന്നും മാങ്കോട് വഴിയും പത്തനാപുരത്ത് നിന്നും പാടം, പൂമരുതിക്കുഴിയിലേക്കും ധാരാളം സർവീസ് നടത്തുന്നുണ്ട്.

കരിമാൻതോട് തൃശൂർ സർവീസ് ജനീഷ് കുമാർ എം എൽ എ ആവശ്യപ്പെട്ടത് അനുസരിച്ച് 2023 മാർച്ചിൽ പുന:രാരംഭിച്ചിരുന്നു. എന്നാൽ ജീവനക്കാർക്ക് രാത്രി കരിമാൻ തോട് സ്റ്റേ ചെയ്യുന്നതിനുള്ള സൗകര്യം ഗ്രാമ പഞ്ചായത്ത്‌ ലഭ്യമാക്കാതിരുന്നതിനാലാണ് സർവീസ് നിലച്ചു പോയത്. കോന്നിയിൽ നിന്നും നിലവിൽ തൃശൂരിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കരിമാൻതോട് നിന്നും ആരംഭിക്കുന്നതിനും പൂമരുതിക്കുഴി, പോത്തുപറ, തലച്ചിറ മേഖലയിലേക്ക് സർവീസ് ആരംഭിക്കുവാനും അടൂർ, പത്തനംതിട്ട, പത്തനാപുരം ഡിപ്പോകളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്നത്തിനുമുള്ള അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആവശ്യം പരിശോദിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ സഭയെ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്തോ-യുഎസ് വ്യാപാരക്കരാർ കാർഷികമേഖലയെ തകർക്കും – മന്ത്രി പി. പ്രസാദ്

0
തിരുവനന്തപുരം: ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാരക്കരാർ സംസ്ഥാനത്തിന്റെ കാർഷികമേഖലയെ ഗുരുതരപ്രതിസന്ധിയിലേക്കു നയിക്കുമെന്ന് മന്ത്രി...

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

0
ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ...

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം...