പെരുനാട് മഠത്തുംമൂഴി- കണ്ണനുമൺ-പുതുക്കട റോഡിന്റെ പണികൾ പുനരാരംഭിക്കാൻ വൈകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : നവീകരണത്തിന് തുടക്കമിട്ട ദിവസംതന്നെ നിർത്തിവെപ്പിച്ച പെരുനാട് മഠത്തുംമൂഴി- കണ്ണനുമൺ-പുതുക്കട റോഡിന്റെ പണികൾ പുനരാരംഭിക്കാൻ വൈകുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാറുകാരൻ പണികൾ തുടങ്ങിയതാണ് നിർത്തിവെപ്പിക്കാനിടയാക്കിയതെന്ന് ജനപ്രതിനിധികൾ. കരാറുകാരൻ രണ്ടാഴ്ചമുമ്പ് പണികൾ തുടങ്ങാൻ എല്ലാ ഒരുക്കങ്ങളുമായെത്തിയിരുന്നു. സംരക്ഷണഭിത്തി നിർമാണത്തിനായി ഡാമിന് സമീപഭാഗത്ത് റോഡരികിൽ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തുതുടങ്ങി. ഇതറിഞ്ഞ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പണികളാരംഭിച്ചെന്ന് ആരോപിച്ച് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. ശബരിമല മുന്നൊരുക്ക തിരക്കിലായ ഉദ്യോഗസ്ഥർ ഉടനെത്തുമെന്നും അതിനുശേഷം പണി പുനരാരംഭിക്കാമെന്നാണ് പണികളെപ്പറ്റി അന്വേഷിക്കുന്നവർക്ക് ലഭിക്കുന്ന മറുപടി. ഈ മാസംതന്നെ നിർമാണോദ്ഘാടനം നടത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജോലികൾ പുനരാരംഭിക്കാനാകുമെന്ന് പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...