അരുവാപ്പുലം തടിഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വില്പന 15 ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : വനംവകുപ്പിന്റെ അരുവാപ്പുലം തടിഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വില്പന 15 ന് ആരംഭിക്കും. വൻകിട കച്ചവടക്കാർ പങ്കെടുക്കുന്ന ഇ ലേലത്തിന് പുറമെയാണിത്. പൊതുജനങ്ങൾക്കായി രണ്ട് ബി, മൂന്ന് ബി ഇനം തേക്കുതടികളാണ് വില്പനയ്ക്കുള്ളത്. സംസ്ഥാനത്തുതന്നെ ഒന്നാമതുള്ള ഡിപ്പോയാണിത്. ലേലത്തിലൂടെ കോടികളാണ് വരുമാനം. കോന്നി- അച്ചൻകോവിൽ റോഡരികിലാണ് ഡിപ്പോ. വനംവകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലുതാണിത്.

പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ. മാസത്തിൽ രണ്ട് ലേലമുണ്ടാകും. വനം വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുമ്പ് നട്ട തേക്കുകളാണ് തീർത്തുവെട്ട് നടത്തുന്നത്. സംസ്ഥാനത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ ഇവിടെയെത്തും. ഇപ്പോൾ ഇ ലേലമാണ്. കോന്നി, മണ്ണാറപ്പാറ, നടുവത്തുമുഴി റേഞ്ചുകളിലെ തടികളാണ് ലേലത്തിനായി എത്തുന്നത്. മുമ്പ് തടികൾ അട്ടിവെച്ചിരുന്നത് ആനയെ ഉപേയോഗിച്ചായിരുന്നു. ഇപ്പോൾ ട്രാക്ടറിന്റെ സഹായത്തോടെയാണ് അട്ടിവെയ്ക്കുന്നത്. 40 തൊഴിലാളികൾ ടേൺ അടിസ്ഥാനത്തിൽ പണിയെടുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....