ന്യൂഡല്‍ഹി: ലോക് ഡൗണില്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. മാളുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ. മാര്‍ക്കറ്റുകള്‍, ഹൗസിങ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളില്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ മാത്രം തുറക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. അതേ സമയം ഹോട്ട് സ്പോട്ടുകളില്‍ ഈ ഇളവുകള്‍ ബാധകമാകില്ല.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തേ ഇത്തരത്തില്‍ ഇളവുകള്‍ നേടിയിരുന്നു. ഇതിനോട് ചുവടുപിടിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഉത്തരവ്. വലിയ ആള്‍ത്തിരക്കുകള്‍ ഉണ്ടാകാത്ത സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നിയന്ത്രണം ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. റീട്ടെയ്ല്‍ ഷോപ്പുകള്‍ തുറക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു