ലോക്​ഡൗണില്‍ റീ​ട്ടെയ്​ല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്​ ഡൗണില്‍ റീ​ട്ടെയ്​ല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  അനുമതി. ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാനാണ്​ അനുമതി നല്‍കിയത്​. മാളുകളില്‍ ഭക്ഷ്യ വസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ​ ഇളവ്​ ലഭിക്കൂ. മാര്‍ക്കറ്റുകള്‍, ഹൗസിങ്​ കോംപ്ലക്​സുകള്‍ എന്നിവിടങ്ങളില്‍ റീ​ട്ടെയ്​ല്‍ ഷോപ്പുകള്‍ മാത്രം തുറക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ഉത്തരവില്‍ പറയുന്നു. അതേ സമയം ഹോട്ട്​ സ്​പോട്ടുകളില്‍ ഈ ഇളവുകള്‍ ബാധകമാകില്ല.

കേരളം ഉള്‍പ്പടെയുള്ള സംസ്​ഥാനങ്ങള്‍ നേരത്തേ ഇത്തരത്തില്‍ ഇളവുകള്‍ നേടിയിരുന്നു. ഇതിനോട്​ ചുവടുപിടിച്ചാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഉത്തരവ്​. വലിയ ആള്‍ത്തിരക്കുകള്‍ ഉണ്ടാകാത്ത സ്​ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ കടകള്‍ക്ക്​ തുറന്നുപ്രവര്‍ത്തിക്കാം. കടകള്‍ തുറന്നു പ്രവര്‍ത്തിക്കു​മ്പോള്‍ സംസ്​ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന്​ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. റീ​ട്ടെയ്​ല്‍ ഷോപ്പുകള്‍ തുറക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്​ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...