കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് വസ്ത്രവ്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി . ഇടപ്പള്ളി സ്വദേശിയും അധ്യാപികയുമായ കെ.ജി. ലിസയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. 1,395 രൂപയ്ക്കാണ് പരാതിക്കാരി ചുരിദാറിന് ഓൺലൈനിൽ ഓർഡർ നൽകിയത്. ഓർഡർ നൽകിയ ഉടനെതന്നെ ഉത്പന്നത്തിന്റെ നിറം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നിറംമാറ്റം സാധ്യമല്ലെന്നായിരുന്നു സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി. തുടർന്ന്, ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും എതിർകക്ഷി അനുവദിച്ചില്ല. ഉത്പന്നം തപാലിൽ അയച്ചുവെന്നാണ് എതിർകക്ഷി അറിയിക്കുകയായിരുന്നു. എന്നാൽ തപാൽ രേഖകൾ പ്രകാരം അത് തെറ്റാണെന്ന് പരാതിക്കാരി കമ്മിഷനിൽ ബോധിപ്പിച്ചു.തപാലിൽ ലഭിച്ച ഉത്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതിനെ തുടർന്ന് അത് മടക്കി നൽകാൻ ശ്രമിച്ചെങ്കിലും അതും വസ്ത്രവ്യാപാര സ്ഥാപനംസ്വീകരിച്ചില്ല. തുക മടക്കി നൽകാനും ഇവർ തയ്യാറായില്ല. വിറ്റ ഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യാത്ത ശരിയായ നടപടിയല്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സ്ഥാപനത്തിന് 9,395 രൂപ പിഴ വിധിച്ച് ഉത്തരവിറക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1