പാലക്കാട് മത്സരിക്കാന്‍ ശോഭയില്ല ; പരിഗണനയില്‍ സുരേന്ദ്രനും കൃഷ്ണകുമാറും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനൊരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ലിസ്റ്റില്‍ രണ്ട് നേതാക്കളാണെന്നാണ് വിവരം. കേന്ദ്ര നേതൃത്വം പാലക്കാട്ടേയ്ക്ക് പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് എന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ പ്രഥമ പരിഗണനയില്‍ സി കൃഷ്ണകുമാറാണെന്നുള്ള സൂചനയും പുറത്തുവന്നു. അതേസമയം പാലക്കാട് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.

അതിനിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിയാണ് ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം ശോഭ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറിനെ അറിയിച്ചു. ശോഭയുടെ നിലപാട് പ്രകാശ് ജാവദേക്കര്‍ പാര്‍ലമെന്ററി ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. നവംബര്‍ പതിമൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുക. തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കര രമ്യ ഹരിദാസിനേയും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയേയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....