തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുക്കുന്നു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇത് മുഖവിലക്കെടുക്കാതെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തതെന്നാണ് സൂചന. ആരോഗ്യ വകുപ്പില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ ചുമതല ശ്രീറാമിന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.