വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ, വിരമിച്ചവർക്കുള്ള ആനുകൂല്യം നൽകാൻ നിർണായക ഉത്തരവുമായി സർക്കാർ. എയ്ഡഡ് കോളേജുകളിൽനിന്നു വിരമിച്ച ഒരു വിഭാഗം അധ്യാപകർ നൽകിയ കേസിലെ ഹൈക്കോടതി വിധിയെത്തുടർന്നാണ് ഈ നടപടി. ഇതനുസരിച്ച്, സംസ്ഥാനത്തെ വിവിധ കോളേജുകളിൽനിന്നു വിരമിച്ച 700 അധ്യാപകർക്ക് 2016-19 കാലയളവിലെ ശമ്പളക്കുടിശ്ശിക അക്കൗണ്ടിലെത്തും. യു.ജി.സി. ശമ്പളപരിഷ്‌കരണം 2021-ൽ കേരളത്തിൽ നടപ്പാക്കിയെങ്കിലും 2016-19 കാലയളവിലെ കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. കേന്ദ്രവിഹിതം നൽകിയിട്ടില്ലെന്ന പേരിലാണ് എൽ.ഡി.എഫ്. സർക്കാർ 1500 കോടിയുടെ കുടിശ്ശിക നിഷേധിച്ചത്.

മൊത്തം കുടിശ്ശികയിൽ 750 കോടി രൂപ കേന്ദ്രം നൽകേണ്ടതാണെന്നാണ് വാദം. എന്നാൽ, റീ-ഇംബേഴ്‌സ്‌മെന്റ് (നൽകിയശേഷം അവകാശപ്പെടൽ) വ്യവസ്ഥയിലാണ് കുടിശ്ശികയെന്നും കോളേജ് അധ്യാപകർക്ക് ഈ ആനുകൂല്യം നൽകിയശേഷം അതിന്റെ കണക്കുകൾ സമയബന്ധിതമായി സർക്കാർ സമർപ്പിച്ചില്ലെന്നുമായിരുന്നു. കേന്ദ്രസർക്കാർ വാദം. പ്രശ്‌നത്തിൽ കോൺഗ്രസ് അനുഭാവ കോളേജ് അധ്യാപകസംഘടനയായ കെ.പി.സി.ടി.എ. ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി പരിഗണനയിലിരിക്കേയാണ്, ഇപ്പോൾ വിരമിച്ച കോളേജ് അധ്യാപകർക്ക് കുടിശ്ശിക അനുവദിക്കാനുള്ള സർക്കാർ നടപടി.

ഈ പശ്ചാത്തലത്തിൽ, നിലവിൽ സർവീസിലുള്ള അധ്യാപകർക്കും 2016-19 കാലയളവിലെ യു.ജി.സി. ശമ്പളക്കുടിശ്ശിക ലഭ്യമാക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രേമചന്ദ്രൻ കീഴോത്തും ജനറൽ സെക്രട്ടറി ഡോ. എ. എബ്രഹാമും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തിന്‍റെ ജിഡിപി വളർച്ച ; വിമർശിച്ചവർക്ക് മറുപടി നൽകി പിയൂഷ് ഗോയൽ

0
ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന്...

ജനകീയബന്ധം നഷ്ടമായി ; വീടുകളിൽ നേരിട്ടെത്തി ബന്ധമുറപ്പിക്കാൻ കേരള കോൺഗ്രസ് എം

0
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ സ്വയംവിചാരണ നടത്തി കേരള കോൺഗ്രസ്...

പിണറായിയുടെ വീടിന് മുന്നിലെ വിവാദമായ പോലീസ് ജീപ്പ് മാറ്റി ; പോലീസുകാർക്ക് ഷെഡ് നിർമിക്കും

0
കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ വിവാദ ജീപ്പ് സ്റ്റേഷൻ...

രക്തസാക്ഷി ഫണ്ട് വിവാദം ; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

0
തിരുവനന്തപുരം : പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും...