കുടുംബ ചിത്രങ്ങളൊരുക്കിയ അതുല്യനായ സംവിധായകന്‍. സംവിധാനത്തിനൊപ്പം അഭിനയം, തിരക്കഥാരചന, നിര്‍മാണം, സംഭാഷണം, എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകള്‍ കൈകാര്യം ചെയ്ത അപൂര്‍വ്വ താരങ്ങളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴും സംവിധാന രംഗത്ത് ഉണ്ടെങ്കിലും അത്ര സജീവമല്ല. എങ്കിലും ബാലചന്ദ്ര മേനോന്റെ സിനിമകള്‍ക്ക് കാത്തിരിക്കുകയാണ് ഏവരും. സിനിമയില്‍ താന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതി വിശദീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു അഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
“ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിളിച്ചിട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്ന നടനല്ല ഞാന്‍. എന്നെ അങ്ങനെ കിട്ടില്ല. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോൾ ഞാന്‍ അതിന്റെ സംവിധായകനോടും, തിരക്കഥാകൃത്തിനോടും അഭിനയിക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായി സംസാരിക്കും. ആ കഥാപാത്രം കേട്ടിട്ട് ഞാന്‍ അതിനു യോജിച്ചതാണോ എന്ന് തോന്നിയിട്ടേ ‘ഒക്കെ’ പറയൂ. അല്ലാതെയുള്ള സിനിമകള്‍ ഞാന്‍ ചെയ്യാറില്ല.
എനിക്ക് എപ്പോഴുമുള്ള പരാതിയാണ്, ഞാന്‍ എന്റെ സിനിമയില്‍ തന്നെ തലയില്‍ കെട്ടുമായി വന്നു അഭിനയിച്ചു പോയതല്ലാതെ എന്നിലെ നടനെ മറ്റു സംവിധായകര്‍ പരിഗണിച്ചിട്ടില്ല. അത് എന്റെ എക്കാലത്തെയും വലിയ പരാതിയാണ്. എന്നിലെ നടനെ വളരെ വ്യത്യസ്തമായ രീതിയില്‍ പല സംവിധായകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അത് സംഭവിച്ചില്ല അതില്‍ ഇപ്പോഴും ദുഃഖിക്കുന്ന ആളാണ് താൻ എന്നും താരം വ്യക്തമാക്കി. എല്ലാത്തിലും പുതുമ ചാര്‍ത്താന്‍ കഴിവുള്ള ആളായിരുന്നു ബാലചന്ദ്ര മേനോൻ. അതാണ് ശ്രദ്ധിക്കപ്പെടാന്‍ കാരണവും. ഇനിയിപ്പോള്‍ കാലം മാറി. സിനിമയുടെ ശൈലി മാറിയപ്പോൾ മേനോന്റെ പ്രതിഭയും വറ്റി.