മലബാര്‍ കലാപത്തെ കേരള സര്‍ക്കാര്‍ വെള്ളപൂശുന്നുവെന്ന് ആര്‍എസ്എസ് നേതാവ് റാം മാധവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിലെ സർക്കാർ മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്ന് ആര്‍എസ്എസ് നാഷണല്‍ എക്സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്‍റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. താലിബാൻ സംഘടനയല്ല മനോഭാവമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഇതിന് ഏറ്റവും കൂടുതൽ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിഭജനകാലത്തടക്കം അത് കണ്ടുവെന്നും അതിൽ ഏറ്റവും ആദ്യത്തേതാണ് കേരളത്തിൽ നടന്ന മാപ്പിള കലാപമെന്നും റാം മാധവ് പറഞ്ഞു. ചരിത്രം മറന്നാൽ അതാവർത്തിക്കും. കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....