ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി : ടി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ടീം പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ആസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, പാറ്റ് കമ്മിന്‍സ് തുടങ്ങിയ വമ്പന്‍ താരങ്ങളൊക്കെ തിരിച്ചെത്തി.

പരുക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ടി-20 പരമ്പരകളില്‍ ഫിഞ്ച് കളിച്ചിരുന്നില്ല. താരം പരുക്ക് മാറി എത്തിയേക്കും എന്നതിനാലാണ് ഫിഞ്ചിനെത്തന്നെ ടീം ക്യാപ്റ്റനാക്കിയത്. മുതിര്‍ന്ന താരങ്ങളായ ഗ്ലെന്‍ മാക്‌സ്വല്‍, പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരൊക്കെ ടീമില്‍ തിരിച്ചെത്തി. ഇവരൊക്കെ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഒക്ടോബര്‍ 23 ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.

ആദം സാമ്പ, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ക്ക് പുറമെ മിച്ചല്‍ സ്വെപ്‌സണേയും മൂന്നാം സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തി. ഡാന്‍ ക്രിസ്റ്റ്യന്‍, ഡാനിയേല്‍ സാം എന്നിവര്‍ക്ക് പുറമെ നഥാന്‍ എല്ലിസിനെയും റിസര്‍വ് താരങ്ങമായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇല്ലിസ് ഹാട്രിക്ക് നേടിയിരുന്നു. ഈ ടീമുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരക്കൊരുങ്ങുകയാണ് ആസ്ട്രേലിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...