Saturday, April 6, 2024 1:33 am

വീട്ടിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വീടുകളിലെയോ ഫ്ളാറ്റുകളിലെയോ ബാല്‍ക്കണികള്‍, ചട്ടികള്‍ വയ്ക്കാന്‍ സൗകര്യമുള്ള ജനാലകള്‍, വീട്ടുപടിക്കല്‍, അങ്ങനെ എവിടെയും നമുക്ക് കൃഷിചെയ്യാവുന്നതാണ്. ഏകദേശം ഏഴുമണിക്കൂര്‍ സൂര്യപ്രകാശമുള്ള സ്ഥലമാണ് നമുക്ക് തോട്ടം ഉണ്ടാക്കാന്‍ നല്ലത്. ടെറസിന് മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ, ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്റെ മുകളില്‍ അടുക്കിവച്ച്  പച്ചക്കറികള്‍ കൃഷിചെയ്യാവുന്നതാണ്.

Lok Sabha Elections 2024 - Kerala

ടെറസില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് മിതമായ നന മാത്രമേ പാടുള്ളു. അമിതമായി നനയ്ക്കുന്നത് വളം ഒലിച്ചുപോകുന്നതിനിടയാക്കും. ചില പച്ചക്കറികള്‍ക്ക് സൂര്യപ്രകാശവും വെള്ളവും വളരെയധികം വേണ്ടുന്ന ഒന്നാണ്. ഉദാഹരണത്തിന് തക്കാളി, മുളക്, പപ്പായ, മുരിതുടങ്ങിയവ. ചില പച്ചക്കറികള്‍ തണല്‍ വേണ്ടുന്നവയാണ്. അതുപോലെതന്നെ ഉയര്‍ന്നുനില്‍ക്കുന്ന ചെടികള്‍ തോട്ടത്തിന്റെ ഏറ്റവും പിന്‍ഭാഗത്ത് നടണം, ഇല്ലെങ്കില്‍ അവ മറ്റു വിളകള്‍ക്ക് സൂര്യപ്രകാശം കിട്ടാതിരിക്കാന്‍ കാരണമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല.പച്ചക്കറിവിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്.

ചിലത് നേരിട്ട് മണ്ണില്‍ നടാം. ഉദാ: ചീര, മുളക്, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തി മുളപ്പിച്ചശേഷം മണ്ണില്‍ നടാം. ഉദാ: വെണ്ടയ്ക്ക, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലം.നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റി മീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനയ്ക്കണം.

ദിവസേന രാവിലെയും വൈകീട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളയ്ക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം. വിളവെടുക്കുമ്പോഴും അത് ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഒരിക്കലും ചന്തയിലെ കടകളില്‍പ്പോയി പച്ചക്കറികള്‍ വാങ്ങുമ്പോള്‍ കിട്ടില്ല. നമ്മുടെ അധ്വാനം ഫലമായി മാറുമ്പോഴുള്ള ചാരിതാര്‍ഥ്യം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒന്നും നശിപ്പിക്കരുത്, ക്യൂ നിയന്ത്രിക്കാൻ ടോക്കണം വിതരണം ; പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കാൻ...

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ നടപടികളുമായി തെരഞ്ഞെടുപ്പ്...

പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ

0
തിരുവില്വാമല : പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ. തമിഴ്നാട്...

കള്ളക്കടല്‍ പ്രതിഭാസം തുടരുന്നു : നാളെ രാത്രി വരെ കടലാക്രമണത്തിന് സാധ്യത, ജാഗ്രതാനിര്‍ദേശങ്ങള്‍

0
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30...

ഒഐസിസി പത്തനംതിട്ട ജില്ലാ കൺവൻഷൻ നാളെ (06)

0
മനാമ : പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന...