തിരുവനന്തപുരം: എംബിഎ കോഴ്സുമായി റവന്യൂവകുപ്പ്. ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ എംബിഎ കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് മാനേജ്മെന്റിലാകും കോഴ്സുകള്‍. ലാന്‍ഡ് ഗവേര്‍ണന്‍സ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, റിവര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് എന്നിവയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ എംബിഎ കോഴ്സുകള്‍ ആരംഭിക്കും.
കേരള സര്‍വകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്സുകളെന്നു മന്ത്രി വ്യക്തമാക്കി. ഓരോ പ്രോഗ്രാമിലും 30 സീറ്റുകള്‍ വീതമാകും ആദ്യ വര്‍ഷമുണ്ടാകുക. സെപ്റ്റംബര്‍ ഒമ്പതിന് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 13ന് ക്ലാസുകള്‍ ആരംഭിക്കും.