തിരുവനന്തപുരം : തലസ്ഥാനത്തെ റവന്യു ഇന്റലിജന്‍സ് ഓഫീസില്‍ മോഷണ ശ്രമം. തിരുവനന്തപുരം വഞ്ചിയൂരുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഓഫീസിലാണ് മോഷണ ശ്രമം നടന്നത്. 2018 ലെ വിമാനത്താവള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഓഫീസിലാണ് മോഷണശ്രമം നടന്നത് ഇന്ന് ഉച്ചയോടെ ഓഫീസ് അണുവിമുക്തമാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളിയാണ് മുന്‍വാതില്‍ തകര്‍ക്കപ്പെട്ടതായി കണ്ടത്. രേഖകള്‍ നഷ്ടമായിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്നലെ രാത്രിയോടെ മോഷ്ടാക്കള്‍ എത്തിയെന്നാണ് കരുതുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന റവന്യു ഇന്റലിജന്‍സ് ഓഫീസില്‍ മോഷണ ശ്രമം
RECENT NEWS
Advertisment