കാലാവധി കഴിഞ്ഞ കെ.എസ്.ആർ.ടി.സി ബസുകൾ ഇനി ഫുഡ്കോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉപയോഗ ശൂന്യമായ ബസുകൾ ഇനി മുതൽ ഫുഡ്കോർട്ടുകളാകും. ഉപയോഗശൂന്യമായ ബസുകളിൽ ചില്ലറ വില്പന സ്റ്റാളുകളും ഫുഡ് കോർട്ടുകളും സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും ഒരുക്കാനാണ് തീരുമാനം. കെ.എസ്. ആർ.ടി.സി ഫ്രഷ് മാർട്ട് എന്നാണ് പദ്ധതിയുടെ പേര്. സഞ്ചരിക്കുന്ന ഭക്ഷണശാലകൾക്ക് “സേഫ് ടു ഈറ്റ്” എന്നും പേരു നൽകി. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

മത്സ്യഫെഡ്, കെപ്കോ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോർട്ടികോർപ് തുടങ്ങിയവയുടെ സ്റ്റാളുകളാണ് ആദ്യം ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ കിഴക്കേകോട്ട, തമ്പാനൂർ ബസ് ടെർമിനൽ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റാളുകൾ ആരംഭിക്കുന്നത്.

സാധാരണ 20 വർഷമാണ് ഒരു ഓർഡിനറി ബസിന്റെ  കാലാവധി. സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി അഞ്ച് വർഷവും. എന്നാൽ പരിപാലനക്കുറവിനെ തുടർന്ന് 15 വർഷത്തിൽ താഴെ മാത്രമാണ് ബസുകൾ നിരത്തിലോടുന്നത്.
പുതിയ ബസുകൾ വാങ്ങുമ്പോൾ പഴയത് ഓർഡിനറിയിലേയ്ക്ക് മാറ്റുകയാണ് പതിവ്. പുതിയ ബസുകൾ ലഭിക്കാത്തതിനാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴ് വർഷം ആക്കി. നിലവിൽ 986 ബസുകളാണ് ഉപയോഗ ശൂന്യമായ നിലയിൽ കെഎസ് ആർ ടി സിക്കുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

കുമ്പഴയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ റോഡിന്റെ മധ്യഭാഗത്ത്‌ സ്ഥാപിക്കുവാന്‍ അനുവദിക്കില്ല : കുമ്പഴ വികസന...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഹൈവേയുടെ...