ആറ്റിങ്ങല്‍ : ജോലിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. മണനാക്ക് പൂവത്തുമൂലയില്‍ അബ്ദുല്‍ കലാമിന്റെയും സബീല ബീവിയുടെയും മകന്‍ ശമിന്‍ അബ്ദുല്‍ കലാം (38) ആണ് മരിച്ചത്. വാമനപുരം വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്റ് ഓഫിസറായിരുന്നു. ജോലിക്കിടെ തിങ്കളാഴ്ച ഉച്ചക്ക് കൈയ്ക്ക് പെരുപ്പ് അനുഭവപ്പെടുകയും തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞു വീഴുകയുമായിരുന്നുവെന്നുമാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം ചൊവ്വാഴ്ച നിലയ്ക്കാമുക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ : രഹ്‌ന. മകള്‍ : ഇശ. സഹോദരങ്ങള്‍ : സബീര്‍, സബിത.
ജോലിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
RECENT NEWS
Advertisment