യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : സാമ്പത്തിക കേസില്‍ പ്രതിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുമല വാര്‍ഡ് പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകന്‍ റിക്‌സണ്‍ മൈക്കിളാണ്​ (35) മരിച്ചത്. ചേര്‍ത്തല നഗരസഭ 11ാം വാര്‍ഡ് സിന്‍സാസ് സന്തുവിന്റെ വീട്ടിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്. സന്തുവിന്റെ സുഹൃത്താണ് റിക്‌സണ്‍ ആന്റണിയെന്ന് പോലീസ് പറഞ്ഞു. ഒരു മാസമായി യുവാവ് ഇവിടെ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം റിക്‌സണ്‍ താമസിക്കുന്ന വീട്ടിലെത്തി ഏതാനും പേര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. ഷെയര്‍ മാര്‍ക്കറ്റ് ബിസിനസ് നടത്തിയിരുന്ന റിക്‌സണ്‍ മൈക്കിളിനെതിരെയുള്ള പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ്​ അറസ്റ്റ്​ചെയ്തു റിമാന്‍ഡ് ചെയ്​തിരുന്നു. സംഭവത്തില്‍ ചേര്‍ത്തല ​പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആസാധാരണമായി ഒന്നുമില്ല’ ; ഷിന്ദേയുടെ ഓഫീസിൽ ശരദ് പവാർ വിഭാഗത്തിന്റെ യോഗം : വിശദീകരണവുമായി...

0
മുംബൈ : എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ ഉപമുഖ്യമന്ത്രി...

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...