തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ചൊള്ളനാവയല്‍ ഊരുമൂപ്പന്‍ പിജി അപ്പുക്കുട്ടന്‍, അടിച്ചിപുഴ ഊരുമൂപ്പന്‍ രാഘവന്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍
ബൂത്ത് ലെവല്‍ ഓഫീസര്‍ എ കെ ലത ഫോം വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി ബിഎല്‍ഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തില്‍ പങ്കെടുക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടര്‍ പട്ടിക ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎല്‍ഒ മാര്‍ സഹായിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെയുമാണ്.

അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ ശ്രീലത, ടിഡിഒ എസ് എ നജീം, ടിഇഒ ഗോപകുമാര്‍, റാന്നി തഹസില്‍ദാര്‍ ആവിസ് കുമരമണ്ണില്‍, അത്തിക്കയം ഷാജില്‍ കുമാര്‍, പഴവങ്ങാടി വില്ലേജ് ഓഫീസര്‍ ഹാജിറ ബീവി, സംസ്ഥാന പട്ടിക വര്‍ഗ ഉപദേശക സമിതി അംഗം ആര്‍ രാജപ്പന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബൂത്ത് ലെവല്‍ ഏജന്റ്‌സ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...