ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ഇലക്ട്രിക്ക് ബൈക്കുകളില്‍ റിമോട്ട് വഴി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന അത്യാധുനിക സംവിധാനം വരുന്നു. സ്വൈപ്പ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഈ സംവിധാനത്തിലൂടെ ഉടമകള്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോൺ ആപ്പ് ഉപയോഗിച്ച് റിവോൾട്ട് ഇലക്ട്രിക് മോട്ടോർ സൈക്കിൾ റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയും.
RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും റിവോൾട്ട് RV400 പതിപ്പിന്റെ പ്രത്യേകതയാണ്. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ സാധിക്കും. ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് പ്ലാൻറിൽ നിന്നാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ ഉണ്ടാക്കുന്നത്. നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്. 2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചത്.