Sunday, May 5, 2024 3:36 pm

ഉത്പാദനം കുറവ് ; രാജ്യത്ത് അരി വില കുത്തനെ ഉയർന്നേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : വരും ദിനങ്ങളിൽ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയിൽ വലിയ വർധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തിൽ 12 മില്യൺ ടണ്ണിന്റെ കുറവാണ് ഈ സീസണിൽ ഉള്ളത്. രാജ്യത്തെ നാല് മുഖ്യ അരി ഉൽപാദന സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു. പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ അരി ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവിലുള്ള സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള അരിവില വർധനവിന് കാരണമാകും. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും അരിസംഭരണം നടക്കുന്നത് താങ്ങുവിലയെക്കാൾ ഉയർന്ന തുകയ്ക്കാണ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ അരി വിലയിൽ ഉണ്ടായത് 26% ത്തിന്റെ വർധനവാണ്.

കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അടക്കമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതികളിലേക്കുള്ള അരിസംഭരണം പ്രതിസന്ധിയിലാണ്.
സൗജന്യ അരിവിതരണ പദ്ധതി നിർത്തലാക്കിരുതെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി കല്യാൺ യോജനയുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ ആവശ്യം.ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാൻ അടക്കമുള്ള പത്തോളം സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചു. പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാൽ വലിയ ഭക്ഷ്യധാന്യ വിലവർധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് എങ്കിലും തുടരാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ അറിയിച്ചു. കേന്ദ്രത്തിന് കത്ത് നൽകിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികള്‍ക്കായുള്ള പോഷകാഹാരങ്ങളിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍

0
ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന് അടുത്തിടെയാണ്...

തൃശ്ശൂരിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

0
തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്‍റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍...

താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

0
മലപ്പുറം : താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി...

പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു

0
തൃശൂർ : പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു. നാലായിരത്തിലധികം...