ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതര പൊള്ളല്‍

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. പാവുമ്പ കൊപ്പാറയിൽ മുകേഷി (30) നാണ് അപകടം സംഭവിച്ചത്. കറ്റാനം മൂന്നാം കുറ്റിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ പച്ചക്കറി വാഹനത്തിലെ ഡ്രൈവറാണ് മുകേഷ്. ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവേ വള്ളികുന്നം കടുവുങ്കൽ കെഎസ്ഇബി സബ്സ്റേഷന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്.

കോയിക്കൽ ചന്തയ്ക്ക് സമീപമുള്ള പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ബൈക്കിന് മുന്നിൽ മുകേഷ് കരുതിയിരുന്നു. കുപ്പിയിൽ നിന്ന് പെട്രോൾ ചോർന്ന് ബൈക്കിന്റെ എൻജിൻ ഭാഗത്തുള്ള പ്ലഗ്ഗിൽ വീണ് തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുഷൂഷ നൽകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...